റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു
പടിഞ്ഞാറത്തറ : കനത്ത മഴയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു.പടിഞ്ഞാറത്തറ തെങ്ങുംമുണ്ട പാണ്ടങ്ങോട് ചാലിയാടൻ ബഷീർ മുസ്ലിയാരുടെ വീടിന്റെ മുമ്പിലുള്ള റോഡാണ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗതാഗതം ഭാഗികമായി നിരോധിച്ചു. നിരവധി വീടുകളാണ് ഈ റോഡിൽ ഉള്ളത്.
Leave a Reply