October 13, 2026

ആരോഗ്യമേള ജില്ലാതല ഉദ്ഘാടനം നാളെ

0
IMG-20220715-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  : സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ച് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ശനി) രാവിലെ 10.30ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യാതിഥിയാകും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ നാലു ബ്ലോക്കുകളിലും മേളകള്‍ നടക്കും. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സമ്മേളനം, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങി ആരോഗ്യസംബന്ധമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *