June 6, 2026

വില്ലേജ് ഓഫീസര്‍മാരെ അനുമോദിച്ചു

0
IMG-20220715-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറിയില്‍ മികച്ച നോട്ടം കൈവരിച്ച വില്ലേജ് ഓഫീസുകള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത ഉപഹാരം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ, എടവക, കുന്നത്തിടവക, പനമരം വില്ലേജ് ഓഫീസുകളാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. വില്ലേജ് ഓഫീസര്‍മാരായ എസ്.എസ്. ലാല്‍, പി.വി. സന്തോഷ്, പി. സാജിത, കെ. അശോകന്‍ എന്നിവര്‍ വില്ലേജ് ഓഫീസിന് വേണ്ടി ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കെ. ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) കെ. അജീഷ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) സജീവ്, ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍, ശിരസ്തദാര്‍ ടി.പി. ഹാരിസ്, ജൂനിയര്‍ സൂപ്രണ്ട് എം.കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *