June 6, 2026

കൽപ്പറ്റ പുതിയ സ്റ്റാൻ്റ് കുഴി ബസ് സ്റ്റാൻ്റായി

0
IMG-20220718-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : മഴ പെയ്തതോട് കൂടി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റ് കുഴി ബസ് സ്റ്റാൻ്റായി . രാത്രി ഒരു മണിക്ക് വന്നു റോഡും പൊളിച്ചു പൈപ്പിട്ടു പോയവർ കുഴി അടച്ചതുമല്ല. 
 വളവു വീശിയോടിച്ചു ബസ് കുഴിയിൽ വീഴുമ്പോൾ യാത്രക്കാർ ഇരുന്നിടത്തു നിന്നും” ഉയരും ഞാൻ നാടാകെ”
 എന്നു പറഞ്ഞത് പോലെയായി പറക്കുന്നത് കാണാം. എല്ലാവരുടെ മുഖത്തും വിവിധ ഭാവങ്ങൾ.. സ്കൂൾ കുട്ടികളുടെയും കുട്ടികളെയും ഒക്കത്തെടുത്തു കൊണ്ടു പോകുന്ന അമ്മമാരെയും ചെളി വെള്ളത്തിൽ കുളിപ്പിക്കുക,ബസിന്റെ അടി തട്ടി , ആക്‌സിഡന്റ് ഉണ്ടാകുക, ബൈക്കു യാത്രക്കാർ നല്ലമഴയത്തു കുഴിയിൽ വീഴുക, എന്നീ കലാപരിപാടികളെല്ലാം
കാണാം .
 കല്പറ്റക്കാർക്കായി രാത്രിയുടെ യാമത്തിൽ പൈപ്പിട്ട് പോയവർ ചെയ്ത ദ്രോഹം അനുഭവിക്കുന്നത് യാത്രക്കാരും ബസ്സ് ജീവനക്കാരും ആണ്. രാത്രിയിൽ ഇതേ ഉത്സാഹം കുഴിയടക്കാനുണ്ടാകുമോ
എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പഴയ സ്റ്റാൻ്റിൽ നടുവൊടിക്കുന്ന കുഴികളാണ് ഉള്ളത്. 
ആരാണ് ഈ കുഴികൾ അടക്കേണ്ടത് എന്നാണ് കൽപ്പറ്റക്കാർ അധികാരികളോട് ചോദിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *