April 19, 2024

ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം പോക്സോ :സെമിനാർ സംഘടിപ്പിച്ചു

0
Img 20220718 Wa00152.jpg
 

പുൽപ്പള്ളി :പുൽപ്പള്ളി സി.കെ.രാഘവൻ മെമ്മോറിയൽ ഐ.ടി. ഇ. പുൽപ്പള്ളിയും, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി അധ്യാപക വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.ആൺ, പെൺ വിത്യാസം ഇല്ലാതെ പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ മാനസികവും, ശാരീരികവുമായ ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതാണ് ഈ നിയമമെന്ന് സെമിനാർ അവതാരകൻ അഡ്വക്കേറ്റ് സി.വി. ജോർജ്ജ് പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവരെ സംരക്ഷിക്കുന്നതിൽ അധ്യാപകർ മുഖ്യ പങ്ക് വഹിക്കണമെന്ന് പ്രിൻസിപ്പാൾ ഷൈൻ പി. ദേവസ്യ അഭിപ്രായപ്പെട്ടു.സി.കെ.ആർ.എം ട്രസ്റ്റ് സെക്രട്ടറി കെ.ആർ. ജയരാജ് മാസ്റ്റർ, ഉജ്ജയ് പി.ഡി., വിഷ്ണു ഭഗത്, ചൈത്ര രാജ് , ഷിബി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *