ചിത്രകാരൻ ജിതേഷ്ജി 25ന് വെള്ളമുണ്ടയിൽ

വെള്ളമുണ്ട : ലോകസഞ്ചാരിയായ അതിവേഗചിത്രകാരൻ ജിതേഷ്ജി വരവേഗവിസ്മയം തീർക്കാൻ ജൂലൈ 25 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വരുന്നു. വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും നഹ്‌ല ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് എസ്.എസ്.എൽ.സി പ്ലസ്‌ടു വിജയികൾക്ക് സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനത്തോടനുബന്ധിച്ചാണ് ജിതേഷ്ജി വരുന്നത്.
സ്റ്റേജ് ഷോകളിലൂടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്‌പീഡ്ഡ് കാർട്ടൂണിസ്റ്റായി ശോഭിക്കുന്ന ജിതേഷ്ജി
ഇതാദ്യമായിട്ടാണ് വയനാട് ജില്ലയിൽ വരുന്നത്.
പ്രവേശനം പൂർണ്ണമായും സൗജന്യം.
കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും അവസരമൊരുക്കിയിട്ടുണ്ട്.
നിയന്ത്രണ വിധേയമായി പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അറിയിച്ചു.



Leave a Reply