IMG-20220719-WA00342.jpg

ആദിവാസി വിഭാഗത്തിന് കുടിൽ മേയാനുള്ള ഷീറ്റ് വിതരണം ചെയ്തു


AdAd
പുൽപ്പള്ളി : ഇരുളം മരിയനാട് കയ്യേറ്റ സമരഭൂമിയിൽ കാറ്റിലും,മഴയിലും, കാട്ടാന ആക്രമണത്തിലും കുടിലുകൾ നഷ്ടപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ട 80 – കുടുംബങ്ങൾക്ക് ജനതാദൾ (എസ്) കുടിൽ മേയുന്നതിനാവശ്യമായ മേയ്ച്ചിൽ ഷീറ്റുകൾ വിതരണം നടത്തി. ജനതാദൾ (എസ് ) ജില്ലാ വൈസ് പ്രസിഡന്റ് ഏ.ജെ കുര്യൻ, ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, ജനതാദൾ ദളിത് പ്രസിഡന്റ് കെ.കുമാരൻ , രാജൻ ഇരുളം എന്നീവർ നേതൃത്വം നൽകി. സമരഭൂമിയിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും ഭുമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ അടിയന്തരമായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.