ബ്രെസ്റ്റ് ഫീഡിങ് പോഡ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നാഷണല്‍ നൂട്രീഷ്യന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ ബ്രെസ്റ്റ് ഫീഡിങ് പോഡിന്റെ ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വനിത ശിശു വികസന വകുപ്പ് ബ്രെസ്റ്റ് ഫീഡിങ് പോഡ് സ്ഥാപിച്ചത്. വനിത ശിശു വികസന വകുപ്പിന്റെ സേവനങ്ങളും മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവല്കരണ പോസ്റ്ററുകള്‍ ബ്രെസ്റ്റ് ഫീഡിങ് പോഡില്‍ സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ശിശു വികസന പദ്ധതി ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, ജില്ലാതല ഐ.സി.ഡി.എസ് സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്, സംപുഷ്ട കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ യു.എസ്. നിശാന്ത്, റോണി ജോര്‍ജ്, ഷഹന്‍ഷ, വി.കെ. അബ്ദുല്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply