September 23, 2026

മാനന്തവാടി വനിതാ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം

0
IMG-20220720-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: 2004-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന മാനന്തവാടി വനിത സർവ്വീസ് സഹകരണ സംഘത്തിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിൽ ജില്ലയിൽ സഹകരണവകുപ്പിന്റെ ഒന്നാം സ്ഥാനത്തിന് അർഹമായി .വായ്പ, വായ്പേതര മേഖലകളിലും പലതരത്തിലുള്ള നിക്ഷേപ സ്കീമുകൾ , വായ്പകൾ ,സ്വർണ പണയ വായ്പ്പ ,മ്യൂച്ചൽ ബെനിഫിറ്റ് സ്കീം എന്നിവ ലഭ്യമാണ്.മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ടൈലറിംഗ് യൂണിറ്റ്, വനിത സഹകരണ മെസ് എന്നിവയും നടത്തിവരുന്നു.സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തന മികവ് വിലയിരുത്തിയാണ് കേരള സർക്കാർ സഹകരണ വകുപ്പ് ജില്ലയിൽ വനിതാ സംഹകരണ സംഘങ്ങളിൽ ഒന്നാമതായി മാനന്തവാടി വനിത സഹകരണ സംഘത്തെ തിരഞ്ഞെടുത്തത്.സംഘത്തിന്റെ പ്രസിഡണ്ട് സി.കെ രേണുക ,സെക്രട്ടറി കെ.എസ് പുഷ്പലത എന്നിവരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *