March 29, 2024

മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
Img 20220721 175340.jpg
തൊണ്ടര്‍നാട്: തൊണ്ടര്‍ന്നാട് കരിമ്പില്‍ മാവള്ളി സുകുമാരന്റെ മകന്‍ സതീഷ് കുമാര്‍ (45) നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. സതീഷ് വീട്ടില്‍ തനിച്ചായിരുന്നു താമസം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊണ്ടര്‍നാട് എസ് ഐ അജീഷ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ വാറ്റ്ചാരായം നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികള്‍ കണ്ടെത്തി. അമിത മദ്യപാനമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *