March 29, 2024

നിലമ്പൂർ നഞ്ചൻകോട് റെയിൽ പാതയിൽ സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ : രാഹുൽ ഗാഡി .എം .പി

0
Img 20220722 Wa00532.jpg
കൽപ്പറ്റ : ദീർഘകാലത്തെ ആവശ്യമായ നിലമ്പൂർ -നഞ്ചൻകോഡ് പാതയുടെ തുടർപ്രവർത്തനങ്ങൾ വൈകുന്നത് കേരള സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കാത്തത് കൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാഹുൽ ഗാന്ധി എം. പിക്ക് അയച്ച കത്തിൽ പറഞ്ഞു. നേരത്തെ ജൂൺ 4ന് നിലമ്പൂർ -നഞ്ചൻകോഡ് പാതയുടെ പദ്ധതി സംബന്ധിച്ചുള്ള തുടർപ്രവർത്തനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്‌ രാഹുൽ ഗാന്ധി എം. പി കേന്ദ്ര റെയിൽവേ മന്ത്രിക്ക്‌ കത്ത്‌ അയച്ചിരുന്നു. ഈ കത്തിനയച്ച മറുപടിയിലാണ്‌ അശ്വിനി വൈഷ്ണവ് പദ്ധതി വൈകാൻ കാരണം സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കാത്തത്‌ കാരണമാണെന്ന് പറയുന്നത്‌. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാറിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി എം. പി കത്തയച്ചു. 'വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്ന പദ്ധതിയായ നിലമ്പൂർ -നെഞ്ചൻകോഡ് റെയിൽവേ ലൈൻ വേഗത്തിൽ പൂർത്തിയാക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നിരുന്നാലും, ഈ പാതയുടെ നിർമ്മാണത്തിലെ നീണ്ട കാലതാമസം കണക്ടിവിറ്റിയെ പ്രതികൂലമായി ബാധിക്കുകയും ഈ മേഖലയുടെ സാമ്പത്തിക സാധ്യതകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഈ വിഷയം പാർലമെന്റിലടക്കം വിവിധ വേദികളിൽ ഞാൻ ഉന്നയിച്ചിട്ടുണ്ട് . 2022 ജൂൺ 4 ന് നഞ്ചൻഗോഡ്- നിലമ്പൂർ- മൈസൂർ റെയിൽവേ പാതയുടെ നടത്തിപ്പിലെ അകാരണമായ കാലതാമസത്തിന്റെ കാരണങ്ങൾ ദയവായി പരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ കത്തിന് 2022 ജൂലൈ 16 ന് റെയിൽവേ മന്ത്രിയിൽ നിന്ന് ലഭിച്ച മറുപടിയിൽ സർക്കാരിന്റെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (കെആർഡിസിഎൽ) വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) മന്ത്രാലയത്തിന് ഇനിയും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരള സർക്കാറും റെയിൽവേ മന്ത്രാലയവും ഡി പി ആർ തയ്യാറാക്കാൻ കെ ആർ ഡി സി എൽ-നെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2019 ഡിസംബർ 4 ന് ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കേരള സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. 2020 ജൂലൈ 2 ലെ അന്നത്തെ റെയിൽവേ സഹമന്ത്രിയുടെ മറുപടിയിൽ, ഡിപിആർ കെആർഡിസിഎൽ തയ്യാറാക്കുമെന്നും പുതുക്കിയ അലൈൻമെന്റിന്റെ അംഗീകാരത്തിനായി കർണാടകയുടെയും കേരളത്തിന്റെയും ചീഫ് സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും പ്രസ്താവിച്ചു. ലൈനിനായുള്ള സർവേ ആദ്യമായി 2013-2014 ൽ ഏറ്റെടുത്തു, 2016-2017 ലെ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ മേഖലയ്ക്ക് ഈ പദ്ധതിയുടെ നിർണായക പ്രാധാന്യം കണക്കിലെടുത്ത്, പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ കേരള സർക്കാർ പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.' – രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാറിന് നൽകിയ കത്തുകളുടെ കോപ്പിയും അതിന് ലഭിച്ച മറുപടികളും മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ കൂടെ ചേർത്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *