April 25, 2024

ബഫർ സോൺ ,കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ആശങ്ക മാറ്റണം:എക്യൂമെനിക്കൽ കൂട്ടായ്മ

0
Img 20220725 Wa00192.jpg

 മാനന്തവാടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ അഥവാ പരിസ്ഥിതി സചേതന മേഖല എങ്ങനെയായിരിക്കണമെന്നും നിയന്ത്രണങ്ങളുടെ സ്വഭാവം ഉള്‍പ്പെടുന്ന പുതുക്കിയ മാര്‍ഗരേഖ തയ്യാറാക്കി ജനങ്ങളിലേക്കെത്തിക്കണമെന്നും ഈക്കാര്യത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും എ.സി.സി.എ വയനാട് ജില്ലാ പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. ജനവാസമേഖലകളെയും കൃഷിയെയും തോട്ടങ്ങളെയും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനത്തിലുള്ളത്. എന്നാലും ബഫര്‍സോണായി പ്രഖ്യപിക്കുന്ന ഭാഗത്ത് വനം വകുപ്പിന്റെ അനുമതിയോടെ മാത്രമെ കൃഷിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുകയുളളു. ഇത് അനുദിക്കാന്‍ സാധ്യമല്ല. ഈ ക്കാര്യത്തില്‍ വ്യക്തമായ ആശങ്കകള്‍ അകറ്റിയുളള സര്‍ക്കാരിന്റെ വിജ്ഞാപനം ജനങ്ങളിലേക്കെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.കേരളത്തിലെ എല്ലാവിഭാഗം ക്രൈസ്തവരുടെയും സംയോജിത എക്യുമെനിക്കല്‍ കൂട്ടായ്മയായ എ.സി.സി.എ. ജില്ലാപ്രവര്‍ത്തകസമിതിയോഗം വയനാട് ജില്ലാ ചെയര്‍മാന്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ അബു ഏലിയാസ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന മാര്‍ഗ്ഗ രേഖ കെ.എം.ഷിനോജ് മാനന്തവാടി വിശദീകരിച്ചു. കുര്യന്‍ കരിപ്പായില്‍, ജോസ് കെ.വി., അഡ്വ.പി.ജെ.ജോര്‍ജ്ജ്, അജോയ് കെ.ജെ.,എല്‍ബിന്‍ മാത്യു, മനോജ് മുതിരേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *