April 25, 2026

ആഫ്രിക്കൻ പന്നിപനി രോഗബാധയുമായി പന്നികൾ നഷ്ടപ്പെട്ട പന്നി കർഷകയുടെ ലോൺ എഴുതി തള്ളി മതിയായ നഷ്ട്ടപരിഹാരം നൽകണം; മാനന്തവാടി നഗരസഭ

0
GridArt_20220725_1824570632.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വിധവയായ കണിയാരത്തെ പന്നി കർഷകയുടെ പന്നികൾ ചത്തൊടുങ്ങിയത് കുടുംബത്തെ ദു:ഖത്തിലാഴ്ത്തിരിക്കുകയാണ്.കുടുംബത്തിൻ്റെ ഏക വരുമാനമായിരുന്ന പന്നി കൃഷി. പന്നിഫാമിനു വേണ്ടി കർഷകയുടെ ഭർത്താവ് കാർഷിക വികസന ബാങ്കിൽ നിന്ന് പന്നി വാങ്ങുന്നതിനായി എടുത്ത ലോൺ എഴുതിതള്ളുകയും, മതിയായ നഷ്ട്ടപരിഹാരവും നൽക്കുകയും ചെയ്യണം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്‌ന വല്ലി, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.എം.ബെന്നി, ലേഖാ രാജീവൻ എന്നിവർ അവരുടെ ഭവനം സന്ദർശിച്ച് നഷ്ട്ടപരിഹാരത്തിനായി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *