April 26, 2026

ചീയമ്പത്ത് കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു

0
IMG-20220726-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ

 ചീയമ്പം: ചീയമ്പം 73 കാപ്പി മേഖലകളിൽ  കാട്ടാന ശല്യം  രൂക്ഷം.  രാത്രി ആന ഇറങ്ങി  നിരവധി ആളുകളുടെ  കൃഷി വിളകൾ നശിപ്പിച്ചു. കൊച്ചു ഗോപലൻ, ഗീത വിജയൻ, നൈജു, കരിയൻ എന്നിവരുടെ  കാപ്പി, തെങ്ങ്, കവുങ്ങ്, കുരുമുളക് വള്ളികൾ  നശിപ്പിച്ചു. കന്നാരം പുഴ കടന്നാണ് ആന 
കൃഷിയിടത്തിൽ ഇറങ്ങി വരുന്നത്. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യവും ഉണ്ടായിട്ടുണ്ട്. ഫെൻസിങ്ങ് ലൈൻ ഇല്ലാത്ത ഭാഗമായതിനാൽ ലൈൻ ഉടൻ സ്ഥാപിക്കണമെന്നും, വന്യ മൃഗ ശല്യത്തിന് ശാശ്വാത പരിഹാര കാണണമെന്നും, വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ  എം.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഊര് മൂപ്പൻ ബി.ബി. ബോളൻ, വി.എ.ഭാസ്ക്കരൻ, പ്രമോട്ടർമാരയ സൂരജ്, ബിന്ദു, മുൻ പ്രമോട്ടർ അപ്പു, ഗോപാലൻ എന്നിവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *