April 19, 2024

മൈസൂരിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകം:മുഖ്യ പ്രതിയുടെ ഭാര്യയെ വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
Img 20220726 Wa00442.jpg

ബത്തേരി: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ
 തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയുടെ ഭാര്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാബിൻ അഷറഫിന്റെ ഭാര്യ ഫസ്നയെ വയനാട്ടിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തെ കുറിച്ച് ഫസ്നക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് കണ്ടെത്തൽ. കൊലപാതകം നടന്ന സമയം വീട്ടിൽ ഫസ്ന ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചിരുന്നു.
2019 ഓഗസ്റ്റിലാണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. 2020നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കേസിൽ മുഖ്യ പ്രതി ഷാബിൻ അഷ്റഫ്, മൃതദേഹം പുഴയിലെറിയാൽ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീൻ, നൗഷാദ്, നിലമ്പൂർ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കേസിലെ മറ്റൊരു പ്രതിയായ റിട്ട. എസ്.ഐ കോളേരി ശിവഗംഗയിൽ സുന്ദരൻ സുകുമാരനെ പിടികൂടാനുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.ഷാബാ ഷെരീഫിനെ മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്വം ചോർത്താൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. ഒന്നരവർഷം ബന്ദിയാക്കിയ ശേഷം വൈദ്യനെ കൊല്ലുകയായിരുന്നു. ബന്ദിയാക്കിയ വൈദ്യനെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളുകയുമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *