November 8, 2026

മുസ്ലിം യൂത്ത് ലീഗ് പ്രയാണം 2022 സമാപിച്ചു

0
IMG-20220726-WA00432.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആറ് മാസം നീണ്ട് നിന്ന് ശാഖാ ശാക്തീകരണ ക്യാമ്പയിൻ പ്രയാണം 2022 ക്യാമ്പയിൻ്റെ സമാപന സമ്മേളനം മലപ്പുറം മുൻസിപ്പൽ ചെയർമാനും സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് പ്രസിഡൻ്റ് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. ആറ് പഞ്ചായത്തും ഒരു മുൻസിപ്പാലിറ്റിയിലുമായി 68 ശാഖാ കമ്മിറ്റികളിലും പ്രയാണം കൺവൻഷനുകൾ  പൂർത്തിയാക്കി .സമാപന സമ്മേളത്തിൽ അബൂട്ടി മാസ്റ്റർ ശിവപുരം,ഹരിത സംസ്ഥാന പ്രസിഡൻ്റ് ആയിശ ബാനു എന്നിവർ ക്ലാസെടുത്തു.ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസ്,. ട്രഷറർ ഉവൈസ് എടവെട്ടൻ, പി.കെ അസ്മത്ത്, വൈസ് പ്രസിഡൻ്റ് എ.ജാഫർ മാസ്റ്റർ, എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സഫ്വാൻ വെള്ളമുണ്ട, .അഡ്വക്കറ്റ്  അബ്ദുൽറഷീദ് പടയൻ, ശിഹാബ് മലബാർ,കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുള്ള,ഗ്ലോബൽകെ.എം സി സി പ്രസിഡൻ്റ് അസീസ് കോറോം,പി  മുഹമ്മദ്,പി  .വി.എസ് മൂസ്സ,പി.കെ അമീൻ,.കടവത്ത് ഷറഫുദ്ധീൻ ..ഹാരിസ് പുഴക്കൽ, ആഷിഖ് എം കെ .മുസ്തഫ പാണ്ടിക്കടവ്,മോയി കട്ടയാട്,ജലീൽ പടയൻ, .ഇബ്രാഹിം സി എച്ച് .,ആഷിഖ് എൻ,മുത്തലിബ് ദ്വാരക .എന്നിവർ പ്രസംഗിച്ചു. കബീർ മാനന്തവാടി സ്വാഗതവും അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *