September 22, 2026

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കേരള ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി

0
IMG-20220727-WA00562.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: സംസ്ഥാന ജില്ലാ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് 'നിലവിലുണ്ടായിരുന്ന ഇ. പി. എഫ്. പെന്ഷനേക്കാള്‍ മെച്ചപ്പെട്ട പെന്‍ഷന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് സ്വാശ്രയ പദ്ധിക്ക് രൂപം നല്‍കിയത്.ശാസ്ത്രീയ പഠനം നടത്തിയാണ് പദ്ധതി രൂപീകരിച്ചതെങ്കിലും ഇതു പൂര്‍ണ്ണമായി അംഗീകരിച്ചു നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ല. ഫോര്‍മുല പെണ്‍ഷന്‍, ഡി.എ.പുനസ്ഥാപിക്കുക, പ്രതിനിതിയെ പെന്‍ഷന്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക,2022 കുടശിക, ഗ്രാറ്റുവിറ്റി കോടതി വിധി നടപ്പിലാക്കുക ,പെന്‍ഷന്‍ കേരളാ ബാങ്ക് വഴി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.ധര്‍ണ്ണ സമരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കെ.വി. ജോയി അദ്ധ്യക്ഷത വഹിച്ചു.പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി.ആര്‍ രാമകൃഷ്ണന്‍, സി.കെ.ഗോപാലകൃഷ്ണന്‍, എം തോമസ്, എ.ഹരിദാസ് ,എം മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *