IMG-20220727-WA00552.jpg

വ്യാപാരികള്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി


AdAd
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി വിരുദ്ധ നിലപാടുകളില്‍ പ്രതിക്ഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരി- വ്യവസായികള്‍ വയനാട് ജില്ല കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക്ക് നിരോധനവും കടകള്‍ കയറിയുള്ള റെയ്ഡും പിഴ ഈടാക്കലും ഒഴിവാക്കുക,
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ എര്‍പ്പെടുത്തിയ 5% ജി.എസ് . ടി പിന്‍വലിക്കുക,
ജി.എസ്.ടി.യുടെ പേരില്‍ വ്യാപാരികളെ ചൂഷണം ചെയ്യുന്ന ടെസ്റ്റ് പര്‍ച്ചേഴ്‌സ് എന്ന പിടിച്ച്പറി അവസാനിപ്പിക്കുക,
സര്‍ക്കാരിന്റെ ഒത്താശേയോടെ വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കുക,
കെട്ടിട നികുതി വര്‍ദ്ധനവിന് മുന്‍ കാല പ്രാബല്യം നല്‍കാനുള്ള ചട്ടവിരുദ്ധ നടപടികളില്‍ സര്‍ക്കാര്‍ പിന്‍മാറുക,
ജി. എസ്.ടി.യില്‍ ഇടക്കിടെ വരുത്തുന്ന ഭേദഗതി ഒഴിവാക്കുക തുടങ്ങി വിവിധ അവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ ധര്‍ണ്ണ നടത്തിയത്.
 ധര്‍ണ്ണ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. മേല്‍വിഷയങ്ങളില്‍സംഘടന സംസ്ഥാന കമ്മറ്റി
കേരള വ്യാപാകമായി 14 ജില്ല കലക്ടറേറ്റിന് മുന്നിലും ധര്‍ണ്ണ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് വയനാട്ടിലും ധര്‍ണ്ണ നടത്തിയത്.
ധര്‍ണ്ണക്ക് ശേഷം അനുകൂല തിരുമാനങ്ങള്‍ ഉണ്ടായിട്ടില്ലങ്കില്‍ രണ്ടാം ഘട്ടമായി സെക്രട്ടറിയേറ്റ് മാര്‍ച്ചും മൂന്നാം ഘട്ടമായി പാര്‍ലമെന്റ് മാര്‍ച്ചും നടത്താന്‍ സംഘടനതിരുമാനിച്ചിട്ടുണ്ടന്ന് യോഗം ഉദ്ഘാടനം ചെയ്തത് സംസാരിച്ച കെ.കെ.വാസുദേവന്‍ പറഞ്ഞു.
പ്ലാസ്റ്റിക്കിന്റെ പേരിലും , ജി. എസ്.ടി.യുടെ പേരിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിട്ട് വ്യാപാരികളെ പിഡിപ്പിച്ചാല്‍ വളരെ ശക്തമയ സമരങ്ങള്‍ക്ക് സംഘടന രൂപം നല്‍കുമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.
ജില്ല ജനറല്‍ സെക്രട്ടറി . ഒ .വി . വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറര്‍ ഇ.ഹൈദ്രു,അദ്ധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ. ഉസ്മാന്‍ , കെ. കുഞ്ഞിരായിന്‍ ഹാജി, കെ.ടി ഇസ്മയില്‍ , ജോജിന്‍ ടി ജോയ് , ശ്രീജ ശിവദാസ് , മത്തായി ആതിര , ഡോ.മത്യു തോമസ്, വര്‍ഗ്ഗീസ് .സി.വി, സി രവിന്ദ്രന്‍ , മത്തായി. പി വൈ,  
അഷറഫ് കൊട്ടരം, അഷറഫ് ലാന്റ് മാര്‍ക്ക്, കുഞ്ഞിമോന്‍ കാഞ്ചന തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ചിന് കെ.കെ. അമ്മത് ഹാജി, ഇ.ടി. ബാബു, എന്‍.പി. ഷിബി , പി.എം സുധാകരന്‍, പി.കെ.അബ്ദുറഹ്മാന്‍, നിസാര്‍ വൈത്തിരി, പ്രിമേഷ് മിനങ്ങാടി , റഷിദ് അമ്പലവയല്‍, ഉണ്ണി കാമിയോ , സന്തോഷ് കുമാര്‍ , രജ്ഞിത്ത് കല്‍പ്പറ്റ , പ്രമോദ് ഗ്ലാഡ്‌സണ്‍, അജിത്ത് പി.വി , എ.പി.ശിവദാസന്‍ സിജിത്ത് ജയപ്രകാശ്, സൗദ കല്‍പ്പറ്റ, ബിന്ദു രത്‌നന്‍, റെജിലാസ് കെ.എ, യൂനസ് പൂമ്പാറ്റ നേതൃത്വം നല്‍കി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.