April 25, 2024

മാനന്തവാടി നഗരസഭ പരിധിയിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കാൻ യോഗം ചേർന്നു

0
Img 20220730 Wa00492.jpg
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കാൻ തീരുമാനിച്ചു. അതിൻ്റെ മുന്നോടിയായി കുടുംബശ്രീ ഭാരവാഹികൾ, നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനധ്യാപകർ, പി.ടി.എ.പ്രസിഡണ്ടുമാർ, മദർ പി.ടി.എ പ്രസിഡണ്ടുമാർ, ആശ വർക്കർമാർ, ട്രൈബൽ പ്രമോർട്ടമാർ, അംഗൺവാടി ടീച്ചർമാർ എന്നിവരുടെ യോഗം നഗരസഭ ഹാളിൽ ചേർന്നു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ നഗര സഭ പരിധിയിൽ സംഘടിപ്പിക്കേണ്ട സ്വാതന്ത്ര്യ ദിന പരിപാടികളെക്കുറിച്ച് സംസാരിച്ചു. കൗൺസിലർമാരായ പി.വി.ജോർജ്, ലേഖ രാജീവൻ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, അബ്ദുൾ ആസിഫ്, ബാബു പുളിക്കൽ, മാർഗരറ്റ് തോമസ്, പി.ഷംസുദ്ദീൻ, എം.നാരായണൻ, ഷീജ മോബി, പ്രധാനധ്യപകർ, കുടുംബശ്രീ, ആശ വർക്കർമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *