March 28, 2024

വയനാട് ജില്ലയിലെ മലങ്കര – കുപ്പാടി പാലത്തിന് 11.50 കോടി രൂപയുടെ ഭരണാനുമതി

0
Img 20220731 Wa00022.jpg

കൽപ്പറ്റ : വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മലങ്കര – കുപ്പാടി പാലത്തിന് ഭരണാനുമതിയായി. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചുകൊണ്ട് 11.50 കോടി രൂപയുടെ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വയനാട് ജില്ലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു പാലമാണിത്. മീനങ്ങാടി, അമ്പലവയല്‍, മുട്ടില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഏറെക്കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് നഗരത്തിലെത്താന്‍ കിലോമീറ്ററുകള്‍ ലാഭിക്കാന്‍ സാധിക്കും. 
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കല്‍പ്പറ്റ എംഎല്‍എയായിരുന്ന സി കെ ശശീന്ദ്രന്‍റെ ശ്രമഫലമായാണ് ഇവിടെ പാലം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ഇപ്പോഴത്തെ എംഎല്‍എ ടി സിദ്ധിഖും പാലത്തിന്‍റെ ആവശ്യകത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *