September 20, 2026

ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
IMG-20220731-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : വയനാട് ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘത്തിലെ ജീവനക്കാരുടെയും ഡയറക്ടര്‍മാരുടെയും എസ്എസ്എല്‍സി സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മക്കളെ സംഘം ഓഫീസില്‍ വച്ച് ആദരിച്ചു. സംഘം പ്രസിഡണ്ട് ഗോകുല്‍ദാസ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം ചടങ്ങുകള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിന് പ്രചോദനമാകുമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സംഘം വൈസ് പ്രസിഡന്റ് ഇ ബഷീര്‍, ഡയറക്ടര്‍മാരായ കെ ഡി തോമസ്, ആര്‍ രാമചന്ദ്രന്‍, റജീന തോമസ്, എ ഡി ഓമന, ആര്‍ രാജന്‍,പി വിനോദ് കുമാര്‍, ജിമോന്‍ പി ജെ, പി ഉഷ, കെ കെ യൂസഫ്, രാജി പി ടി, ശ്രീലത എംഎസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *