September 29, 2026

ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാണ്ട്; ഡി സി സിയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു

0
06.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്പ്പറ്റ: ഉമ്മൻ ചാണ്ടിയുടെ   നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അമ്പതാണ്ട് പൂര്ത്തികരിച്ചതിന്റെ സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ജില്ലാകോണ്ഗ്രസ് കമ്മിറ്റി ഓഫീസില് കേക്ക് മുറിച്ച് ആഘോഷിച്ചു. കെ പി സി സി ഭാരവാഹികളായ കെ എൽ  പൗലോസ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥൻ , അഡ്വ. എൻ.  കെ വര്ഗീസ്, അഡ്വ. ടി ജെ ഐസക്, പി പി ആലി, കെ കെ വിശ്വനാഥന്മാസ്റ്റർ , സെബാസ്റ്റ്യൻ  കല്പ്പറ്റ, ശശികുമാര്, കെ ജി ബാബു, പി കബീര് തുടങ്ങിയവര് പങ്കെടുത്തു. വാക്കിലും നോക്കിലും മാന്യതയുടെ പ്രതീകമായി മാറിയ വ്യക്തിത്വത്തിനുടമയാണ് ഉമ്മന്ചാണ്ടിയെന്ന് കെ എല് പൗലോസ് പറഞ്ഞു. വയനാടിന്റെ പ്രതിസന്ധികളെ സംബന്ധിച്ചും വെല്ലുവിളികളെ സംബന്ധിച്ചും ഒരു വയനാട്ടുകാരനേപ്പോലെ തന്നെ അദ്ദേഹത്തിന് ആകാംക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി വൈസ്പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷനായിരുന്നു.    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news