July 9, 2026

സംവരണ മണ്ഡലം നറുക്കെടുപ്പ് 28, 29 തിയ്യതികളില്‍ : രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളുടെ സംവരണ മണ്ഡലം നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് സെപ്തംബര്‍ 28, 29 ന് നടക്കും. നിലവിൽ കൽപ്പറ്റ നഗരസഭ  കണ്ടൈൻമെൻറ് സോണാക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്തുത നറുക്കെടുപ്പിൽ ഗ്രാമ പഞ്ചായത്തിലെ അംഗീകൃത രാഷ്ട്രീയ  പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.  നറുക്കെടുപ്പ് ഹാളിൽ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്, സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. ഒരേ സമയത്ത് 30ൽ കൂടുതൽ ആളുകൾ ഹാളിൽ പ്രവേശിക്കാൻ പാടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *