June 16, 2026

വേൽമുരുകന്റെ മൃതദേഹം തിരിച്ചറിയാൻ അവസരം വേണമെന്ന് ജില്ലാ കലക്ടർക്ക് സഹോദരന്റെ കത്ത്.

0
IMG-20201104-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

പന്തിപ്പൊയില്‍ വാളാരംകുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ വേല്‍മുരുകന്‍ ആണോ എന്ന് തിരിച്ചറിയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മധുരൈ കുളമംഗലം എളമ്പൂര്‍ സ്വദേശി എ.മുരുകന്‍ വയനാട് ജില്ലാ കളക്ടര്‍ക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. കൊല്ലപ്പെട്ടത് സഹോദരനാണെന്ന് തിരിച്ചറിയാന്‍ മൃതദേഹം തനിക്ക് കൈമാറണമെന്നും മുരുകന്‍ ആവശ്യപ്പെട്ടു.

വേൽമുരുകന്റെ മൃതദേഹം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ആയിരുന്നു ഇന്നലെ വയനാട് ജില്ല പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്.മൃതദേഹം  വേൽമുരുഗന്റേത് തന്നെയാണന്ന്  ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *