April 30, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും മുളളന്‍കൊല്ലി ആടിക്കൊല്ലി ദേവമാത എ.എല്‍.പി സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 1,50,000 രൂപയും മുളളന്‍കൊല്ലി സെന്റ് മേരീസ് ഹൈസ്‌ക്കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,50,000 രൂപയും മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ശശിമല പള്ളി കോണ്‍വെന്റ് ടോം തോമസ് റോഡ് ടാറിംഗ് പ്രവൃത്തിക്ക് 5,50,000 രൂപയും മാങ്കൊമ്പ് കുടിവെള്ള പദ്ധതി പ്രവര്‍ത്തി പൂര്‍ത്തികരിക്കുന്നതിന് ആവശ്യമായ പൈപ്പ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 2,00,000 രൂപയും അനുവദിച്ചു.
സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കൽപ്പറ്റ നഗരസഭയിലെ കോട്ടാംചിറ കോളനി, മാടക്കുന്ന് കോളനി, പൊന്നട കോളനി, നെടുനിലം കോളനി, കോവക്കുനി കോളനി, സിന്ദൂർ കോളനി കുടിവെള്ള പദ്ധതിയ്ക്ക് 24,50,000 രൂപ അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *