September 15, 2024

സൂപ്പർമാർക്കറ്റിൻ്റെ ഡിസ്കൗണ്ട് കാർഡ് വിതരണം തുടങ്ങി: തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
Img 20201106 Wa0247.jpg
ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ,സന്നദ്ധ സംഘടനയായ ഗൂഞ്ചിൻ്റെ സഹകരണത്തോടെ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു.
' ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.
ദീപ്തിഗിരി സംഘം സൂപ്പർമാർക്കറ്റിൻ്റെ ഡിസ്കൗണ്ട് കാർഡ് വിതരണോദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷ ആഷ മെ ജോ നിർവ്വഹിച്ചു.സംഘത്തിൻ്റെ ദീപ്തി ഫാം ഫ്രെഷ് പാലിൻ്റെ നവീകരിച്ച പതിപ്പ് വാർഡ് മെമ്പർ സുനിത ബൈജു വിപ ണിയിലിറക്കി.
ഡയറക്ടർമാരായ സേവ്യർ ചിറ്റു പറമ്പിൽ, അബ്രാഹം തലച്ചിറ ,സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, ഷജില ചേർക്കോട് സെക്രട്ടറി പി.കെ.ജയപ്രകാശ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *