April 30, 2026

പാപ്ലശ്ശേരിയിൽ അജ്ഞാത ജീവി വളർത്തു ജീവികളെ കൊന്നു

0
IMG-20201106-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാപ്ലശ്ശേരി: പാപ്ലശ്ശേരിയിൽ അജ്ഞാത ജീവി കോഴികളേയും പൂച്ചകളേയും കൊന്ന് ചോര കുടിച്ച നിലയിൽ കണ്ടെത്തി.
പാറമ്മൽ അസീസ് എന്നവരുടെ വീട്ടിൽ കൂട്ടിൽ അടച്ചിട്ട നാല് വലിയ കോഴികളെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി കൊന്നതും ചോരകുടിച്ചതും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ സൈദ് വളപ്പിൽ എന്നവരുടെ വീട്ടിലും സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടിൽ അടച്ചിട്ട കോഴികളേയും പൂച്ചകളേയുമാണ് അജ്ഞാത ജീവി കൊന്ന് ചോര കുടിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ
വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *