June 15, 2026

ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഗോത്ര

0
IMG-20201111-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരളത്തിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവിക്കും വിജിലന്‍സിനും പരാതി നല്‍കാനൊരുങ്ങി ഗോത്ര.  തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം നടത്തുമ്പോള്‍ പട്ടിക വര്‍ഗ വിഭാഗങ്ങളിലെ പ്രധാനമായും പണിയ, കുറിച്യ സമുദായത്തെ കൂടുതലായി പരിഗണിക്കുന്നില്ല. ഈ സമുദായത്തെ അധികാരത്തില്‍ പങ്കാളികളാക്കിയാല്‍ മാത്രമേ ഇവരുടെ വികസനം ഉറപ്പാക്കാന്‍ സാധിക്കൂ എന്ന് ഗോത്രയുടെ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ ജി ഒകളുടെ മറവില്‍ ആദിവാസികളുടെ പേര് പറഞ്ഞ് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഫണ്ടുകള്‍ കൈപ്പറ്റികൊണ്ട് വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. ഇത് സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. വയനാട്ടിലെ പ്രമുഖ എന്‍ ജി ഒകളുടെ കഴിഞ്ഞ 20 വര്‍ഷത്തെ സാമ്പത്തിക വിനിമയം സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും അവര്‍ പറഞ്ഞു.
  ആദിവാസികളെ അധിഷേപിക്കുന്ന തരത്തില്‍ താനൂര്‍ എം എല്‍ എ നടത്തിയ പ്രസ്താവനക്ക് പരസ്യമായി മാപ്പ് പറയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോട്, സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രസീത അഴീക്കല്‍, സംസ്ഥാന കണ്‍വീനര്‍ ബിജു അയ്യപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്‍ മൊറാഴ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *