കോട്ടത്തറ കൃഷിഭന് മുന്നിൽ നിൽപ്പു സമരം.

കോട്ടത്തറ: വയനാട് സംരക്ഷണ സമിതിയുടെ കീഴിൽ കോട്ടത്തറ ക്രിഷിഭവനുമുമ്പിൽ നിൽപ്പു സമരം നടത്തി.
നേന്ദ്ര വാഴക്കുലയുടെ തറവില പുതുക്കി നിശ്ചയിക്കുക. വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക. ബഫർ സോൺ അനുവദിക്കാതിരിക്കുക. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്
സമരം വയനാട് സംരക്ഷണ സമിതി കൺവീനർ ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സിക്രട്ടറി നസീർ കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. വി.ആർ ബാലകൃഷ്ണൻ (കുറിച്ച്യ സമുദായ സംരക്ഷണ സമിതി) ഫൈസൽ ഫൈസി ( സമസ്ത )
വിൻസെന്റ് പാറയിൽ (കെ.സി.വൈ.എം) കെ.കെ.മുഹമ്മദലി (കാർഷിക പുരോഗമന സമിതി) ജോർജ്ജ് പാലക്കാട്ട് (സെന്റ് ജൂഡ്സ് ചർച്ച് കുറുമ്പാല കോട്ട) എന്നിവർ പ്രസംഗിച്ചു



Leave a Reply