June 15, 2026

ഭരണഘടന കര്‍ത്തവ്യ ബോധവല്‍ക്കരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവല്ല കേന്ദ്രത്തിലെ നിയമപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭരണഘടനാ കര്‍ത്തവ്യ ബോധവല്‍ക്കരണ പരിപാടി നടത്തി.  തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ നടത്തിയ പരിപാടിയില്‍ പ്രധാന അധ്യാപിക ടെസ്സി മാത്യു ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല നിയമ പഠന വിഭാഗം മേധാവി  ഡോ. കെ.ഐ. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഗിരീഷ് കുമാര്‍ ഡോ. മീര, ആതിര രാജു, രാജേന്ദ്രന്‍ കെ .വി, എല്‍സ റോസ് ജിജോ എന്നിവര്‍ സംസാരിച്ചു. അഡ്വ.ആശിഷ ജേക്കബ് ജോണ്‍ ഭരണഘടനയും പൗരധര്‍മ്മവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *