June 15, 2026

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് : 83 പേര്‍ക്ക് രോഗമുക്തി: 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (11.11.20) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8296 ആയി. 7262 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 മരണം. നിലവില്‍ 978 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 482 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി സ്വദേശികളായ 18 പേര്‍, പടിഞ്ഞാറത്തറ 16 പേര്‍, മേപ്പാടി 14 പേര്‍, വെള്ളമുണ്ട 13 പേര്‍, എടവക, മീനങ്ങാടി 12 പേര്‍ വീതം, മാനന്തവാടി, തരിയോട് 10 പേര്‍ വീതം, മുട്ടില്‍ 8 പേര്‍, കല്‍പ്പറ്റ, ബത്തേരി, തൊണ്ടര്‍നാട് 7 പേര്‍ വീതം, പനമരം 5 പേര്‍, കണിയാമ്പറ്റ, കോട്ടത്തറ, തിരുനെല്ലി 3 പേര്‍ വീതം,  മൂപ്പൈനാട്, പൂതാടി, പൊഴുതന 2 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മധ്യപ്രദേശില്‍ നിന്ന് വന്ന പൊഴുതന സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതനായത്.
*83 പേര്‍ക്ക് രോഗമുക്തി*
ബത്തേരി, മാനന്തവാടി സ്വദേശികളായ 5 പേര്‍ വീതം, മീനങ്ങാടി, വെള്ളമുണ്ട, കോട്ടത്തറ, തവിഞ്ഞാല്‍, എടവക സ്വദേശികളായ 3 പേര്‍ വീതം, നെന്മേനി, മൂപ്പൈനാട്, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 55 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *