November 11, 2026

ചെറുകിട വ്യവസായ സംരംഭകർക്കെതിരെയുള്ള ആർ.ആർ. നടപടികൾ നിർത്തിവെക്കണം: ചെറുകിട വ്യവസായ അസ്സോസിയേഷൻ

0
IMG-20201119-WA0117.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  :  കേരള സംസ്ഥാന ചെറുകിട വ്യവസായ അസ്സോസിയേഷൻ വയനാട് ജില്ലാ വാർഷിക ജനറൽ ബോഡി യോഗം കൽപ്പറ്റ എം ജി റ്റി ഹാളിൽ ചേർന്നു   .'   കെ.എസ്.എസ്.' ഐ എ.  ജില്ലാ സെക്രട്ടറി തോമസ്   വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ഇൻ  ചാർജ്ജ് ടി..ഡി. ജൈനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ  സുരേഷ് കുമാർ പി.എസ്. യോഗം ഉദ്ഘാടനം ചെയ്തു .  കോവിഡ് കാലത്ത് വ്യവസായ മേഖലയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സഹായിക്കാനും കഴിഞ്ഞ  കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് യോഗത്തിൽ അഭിനന്ദനങ്ങൾ  രേഖപ്പെടുത്തി.
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായികളെ കുടുതൽ ബുദ്ധിമുട്ടിക്കുന്ന  ആർ ആർ ജപ്തി നടപടികൾ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ നിർത്തി വെക്കണമെന്നും കോവിഡ് കാലത്തെ ബാങ്ക് പലിശ ഒഴിവാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സർക്കാരിനോടും, ബാങ്ക് അധികൃതരോടും ആവശ്യപ്പെട്ടു.
  തോമസ് വർഗ്ഗീസ് റിപ്പോർട്ട്  അവതരിപ്പിച്ചു. ജില്ലാ  ട്രഷറർ വി. ഉമ്മർ  കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു'  മുൻ ജില്ലാ പ്രസിഡണ്ട് എ. ഭാസ്ക്കരൻ  (സൂം മീറ്റിലൂടെ ) ജോർജ്ജ് മുണ്ടക്കൽ, ടോമി വടക്കുംചേരി എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. ജില്ലാ ജോ. സെക്രട്ടറി ഉണ്ണിപ്പരവൻ നന്ദി പ്രകാശിപ്പിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *