നികുതി കുടിശ്ശിക :”ആനംസ്റ്റി സ്കീം ” 30-ന് അവസാനിക്കും.
കൽപ്പറ്റ :
നികുതി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി 2020. ജി.എസ്.ടിക്ക് മുമ്പുണ്ടായിരുന്ന കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപ്പന നികുതി, ആഡംബര നികുതി, സർചാർജ്, കാർഷിക ആദായ നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികയാണ് ഒഴിവാക്കുന്നത്.
അവസരം 30 വരെ
പദ്ധതി തെരഞ്ഞെടുക്കുന്നതിന് ഈ മാസം 30 വരെ അവസരമുണ്ട് . പലിശയും പിഴയും പൂർണ്ണമായും ഒഴിവാക്കും. 2005-ന് ശേഷമുള്ള വിൽപ്പന നികുതി കുടിശ്ശികയിൽ പിഴ മാത്രമേ ഒഴിവാകൂ. നികുതി കുടിശ്ശിക ഒരുമിച്ച് അടക്കുന്നവർക്ക് 60 ശതമാനവും, തവണകളായി അടക്കുന്നവർക്ക് 50 ശതമാനം വരെയും ഇളവ് ലഭിക്കും.
അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളതടക്കം എല്ലാ നികുതി കുടിശ്ശികകൾക്കും താൽപ്പര്യം നൽകാം. മുമ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സ്വീകരിച്ച് നടപടി പൂർത്തിയാക്കാ ത്തവർക്കും അവസരമുണ്ട്. www.keralataxes.gov.in-ൽ രജിസ്റ്റർ ചെയ്യണം.
റവന്യൂ റിക്കവറി നടപടികൾ തുടരുന്ന കേസുകളിൽ ആംനസ്റ്റി പദ്ധതി സ്വീകരിച്ചാൽ കളക്ഷൻ ഫീസ് ഈടാക്കുന്നതല്ല. ആംനസ്റ്റി പദ്ധതി പ്രകാരം അടക്കേണ്ട തുക പൂർണ്ണമായി അടച്ചതിന് ശേഷം വ്യാപാരിക്ക് എതിരായ റവന്യൂ റിക്കവറി നടപടികൾ പിൻവലിക്കുന്നതാണ്.
ഈ സുവർണ്ണാവസരം വയനാട് ജില്ലയിലെ എല്ലാ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വയനാട് ജോയിന്റ് കമ്മീഷണർ ജയരാജൻ.പി.സി അറിയിച്ചു.





Leave a Reply