May 15, 2026

തുല്യത കോഴ്സുകളുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

0
IMG-20210101-WA0466.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ 45 കാരിയായ പഠിതാവ് കെ.ഷീനക്ക് രജിസ്‌ട്രേഷന്‍ ഫോറം നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.എം.മുഹമ്മദ് ബഷീര്‍, അമല്‍ ജോയി, ഉഷാ തമ്പി, സീതാ വിജയന്‍, ബീനാ ജോസ്, മീനാക്ഷി രാമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി.വി.ജാഫര്‍, എ.എസ്.ഗീത, എം.കെ.വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *