May 5, 2024

ആദിവാസി ഊരുമൂപ്പൻ ശേഖരന്‍ മട്ടിലയത്തിൻ്റെ ”കാടകം – കാടറിഞ്ഞവൻ്റെ ജീവിതം” പ്രകാശനം ചെയ്തു.

0
Img 20210101 Wa0461.jpg
ആദിവാസി ഊരുമൂപ്പൻ ശേഖരന്‍ മട്ടിലയത്തിൻ്റെ
പുസ്തകം ''കാടകം –  കാടറിഞ്ഞവൻ്റെ ജീവിതം”
പ്രകാശനം ചെയ്തു.  വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്തെ  കാടകര്‍
സമുദായത്തിൻ്റെ  ഊരുമൂപ്പനാണ് ശേഖരന്‍. മട്ടിലയം അംഗൻവാടിയിൽ  നടന്ന ചടങ്ങിൽ ഡോക്യുമെൻ്ററി സംവിധായകൻ ബൈജുരാജ് ചേകവർ പ്രകാശനം നിർവഹിച്ചു. 
 വയനാടൻ ആദിവാസി ജീവിതങ്ങളുടെ തീഷ്ണമായ അനുഭവങ്ങൾ നെഞ്ചിലേറ്റുന്ന വ്യക്തിയാണ് ശേഖരൻ മട്ടിലയം. വെടിയേറ്റു മരിച്ച സഖാവ് വർഗീസ് മുതൽ ഇപ്പോഴത്തെ വയനാട് ജില്ലാ കലക്റ്റർ  അദീല അബ്ദുല്ല വരെ നീളുന്ന സൗഹൃദം. പൊലീസുകാരുടെയും നാട്ടുജന്മിമാരുടെയും മർദനമുറകൾ നേരിട്ടാണ്   ശേഖരൻ വളർന്നത്.  പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി തൻ്റെ കൈവശമുള്ള 60 സെൻ്റ് ഭൂമിയുടെ നേർപകുതി വാഗ്ദാനം ചെയ്യുക വഴി ശേഖരൻ  വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഖരൻ മട്ടിലയത്തിൽ അനുഭവങ്ങൾ എഴുതിച്ചേർത്ത പുസ്തകം 'കാടകം – കാടറിഞ്ഞവൻ്റെ ജീവിതം' ഡോക്യുമെൻ്ററി സംവിധായകൻ ബൈജുരാജ് ചേകവർ പ്രകാശനം ചെയ്തു. അനിഖ വിനീഷ് ഏറ്റുവാങ്ങി. 
ഒ.ആർ കേളു എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. 
മാതൃഭൂമി വയനാട് ബ്യൂറോ ചീഫ് എ.കെ ശ്രീജിത്ത് പുസ്തകം പരിചയപ്പെടുത്തി. പി.എ കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ബാലൻ തളിയിൽ, റംല ജമാൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി, ചന്ദ്രൻ പൂക്കാട്, കേശവൻ മാസ്റ്റർ, അഹമ്മദ് മൂന്നാംകൈ, എൻ.പി സക്കീർ, നാസർ തയ്യുള്ളതിൽ, കെ.ജി മണിക്കുട്ടൻ, പ്രേംരാജ് കായക്കൊടി, സത്യൻ മാസ്റ്റർ, ചന്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *