July 15, 2026

ഗൃഹനാഥന്‍റെ സ്മരണാര്‍ത്ഥം കിടപ്പ് രോഗികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി.

0
IMG-20210103-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കിടപ്പ് രോഗിയായി മരണപ്പെട്ട ഗൃഹനാഥന്‍റെ സ്മരണാര്‍ത്ഥം പാലിയേറ്റീവ് ഗ്രൂപ്പിന് കിടപ്പ് രോഗികള്‍ ഉപയോഗിക്കുന്ന എയര്‍ ബെഡ്, അഡ്ജസ്റ്റബിള്‍ കട്ടില്‍ തുടങ്ങിയവ വാങ്ങി നല്‍കി ബന്ധുക്കള്‍ മാതൃകയായി. തദ്ദേശ ഭരണ വകുപ്പ് ജീവനക്കാരനായിരുന്ന കാവുംമന്ദം ആലപ്പാട്ട് ജോസ് എന്നവരുടെ സ്മരണാര്‍ത്ഥം ഭാര്യ എല്‍സമ്മ, മക്കളായ സജീഷ്, സുമേഷ് എന്നിവരാണ് ഈ സാമഗ്രികള്‍ കൈമാറിയത്. തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പിന് വേണ്ടി പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ എന്നിവര്‍ ഏറ്റുവാങ്ങി. പി കെ മുസ്തഫ, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *