April 29, 2024

പ്രാക്തന ഗോത്ര ഗോത്ര വിഭാഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം

0
മീനങ്ങാടി: പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ജോലിയ്ക്ക് അപേക്ഷിച്ച പ്രാക്തന ഗോത്ര വിഭാഗങ്ങളിലെ യോഗ്യരായവരെ വനത്തിൽ താമസിക്കുന്നവരല്ലെന്ന പേരിൽ ഒഴിവാക്കുന്നത് അവസാനിപ്പിക്കണമെന്ന് എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. പണിയൻ, കാട്ടുനായ്ക്കൻ, ഊരാളി, അടിയൻ സമുദാംഗങ്ങളിൽപ്പെട്ട അപേക്ഷകരെയാണ് മതിയായ യോഗ്യതയുണ്ടായിട്ടും വനത്തിൽ താമസിക്കുന്നവരല്ലയെന്ന പേരിൽ ബോധപൂർവ്വം തഴയുന്നത്.വയനാട് ജില്ലയിലെ മുഴുവൻ ആദിവാസികൾക്കും ജോലിയ്ക്ക് അനുസരിച്ച് യോഗ്യതയുണ്ടെങ്കിൽ അവസരം നൽകണം. വനത്തിനകത്ത്, പുറത്ത് എന്ന മാനദണ്ഡം ജോലി കൊടുക്കാതിരിക്കാനുള്ള കുറുക്കുവഴിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലയിൽ താമസിക്കുന്ന മുഴുവൻ ആദിവാസികളെയും വനത്തിനകത്ത് എന്ന പരിധിയിൽ ഉൾപ്പെടുത്തുകയെ നിവൃത്തിയുള്ളു. യോഗ്യരായ ആദിവാസി യുവതി – യുവാക്കൾക്ക് ജോലി നൽകൽ ആത്മാർത്ഥമാണെങ്കിൽ ഇങ്ങനെയാവണം. അല്ലെങ്കിൽ ഇത് പ്രഹസനമാകുമെന്നും യോഗം വിലയിരുത്തി.എം.ആർ.പൊതയൻ കൾച്ചറൽ ഫോറം ചെയർമാൻ എം.കെ.ശിവരാമൻ അധ്യക്ഷത വഹിച്ചു.കൺവീനർ വി.എസ്. ജയാനന്ദൻ ,സി.വാസു. സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *