July 8, 2026

മാനന്തവാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് : മൂന്ന് സ്റ്റാൻ്റിംഗ്‌ കമ്മിറ്റിയിൽ രണ്ടെണം യു.ഡി.എഫിന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടന്ന മൂന്ന് സ്റ്റാൻ്റിംഗ്‌ കമ്മിറ്റിയിൽ രണ്ടെണം യു.ഡി.എഫിന്. ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി നറുക്കെടുപ്പിലൂടെ ചെയർമാനെ തിരഞ്ഞെടുക്കും.ക്ഷേമകാര്യ തിരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾ അസാധുവായി.മൂന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി.തിരഞ്ഞെടുപ്പിൽ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾക്കെതിരെ എൽ.ഡി.എഫ് വരണാധികാരിക്കും ജില്ലാ വരണാധികാരിയായ കലക്ടർക്കും പരാതിയും നൽകി.
രാവിലെത്തെ സംഘർഷത്തിലും കൈയാങ്കളിക്കും ശേഷം നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. അംഗങ്ങൾക്ക് ബാലറ്റ് പേപ്പറുകൾ നൽകുകയും പ്രത്യേകം സജ്ജമാക്കി പോളിംഗ്‌ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.പൊതുമരാമത്ത്, വിദ്യാഭ്യാസം, എന്നീ സ്റ്റാൻ്റിംഗ് കമ്മിറ്റികൾ യു.ഡി.എഫ് നേടിയപ്പോൾ, ക്ഷേമകാര്യം സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങൾ എൽ.ഡി.എഫും – യു.ഡി.എഫും മൂന്ന് വീതം ആയതിനാൽ നറുക്കൊടുപ്പിലൂടെയായിരിക്കും ക്ഷേമകാര്യ ചെയർമാനെ തിരഞ്ഞെടുക്കുക.ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്കും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്കും വനിത അംഗങ്ങളെ നോമിനേറ്റ് ചെയ്യാത്തതിനാൽ ഈ രണ്ട് സ്റ്റാൻ്റിംഗ് കമ്മിറ്റിയും വികസന സ്റ്റാൻ്റിംഗ് കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *