July 16, 2026

അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി

0
IMG-20210114-WA0190.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഭയകേന്ദ്രത്തിൽ നിന്നും കതിർമണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെൽട്ടർ ഹോമിലെ അന്തേവാസി.മാനന്തവാടി ആറാട്ടുതറ ഡി.വി. ഷെൽട്ടർ ഹോമിലെ 20 കാരി ശ്രുതിയാണ് നാളെ കതിർമണ്ഡപത്തിലേക്ക് എത്തുന്നത്. രാവിലെ 11.30 ന് വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ വെച്ച് പയ്യന്നൂർ സ്വദേശി സജിത്ത് ശ്രുതിക്ക് മിന്നുചാർത്തും.വിവാഹ ചടങ്ങുകൾ വർണ്ണാഭമാക്കാനൊരുങ്ങി അന്തേവാസികളും നാട്ടുകാരും.
മാതാപിതാക്കൾ നഷ്ടമായ ശ്രുതി ഒരു വർഷമായി ഡി.വി.ഷെൽട്ടർ ഹോമിലെ അന്തേവാസിയാണ്.അങ്ങനെയിരിക്കെയാണ് പയ്യന്നൂർ സ്വദേശിയും കരാറുകാരനുമായ സജിത്ത് വിവാഹാലോചനയുമായി എത്തുന്നത്.അങ്ങനെ ഷെൽട്ടർ ഹോം അധികൃതർ കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കുകയും നാളെ 11.30 ന് മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും മിന്നുചാർത്തൽ ചടങ്ങും നടക്കും.(By te) ഷെൽട്ടർ ഹോമിൽ എത്തിയ ശേഷം തനിക്ക് ഒരു ജീവിതം ലഭിച്ച സന്തോഷത്തിലുമാണ് പ്രതിശ്രുത വധു ശ്രുതിയും .
 നാളെത്തെ വിവാഹ ചടങ്ങിൽ സാമൂഹ്യനീതി വകുപ്പിൻ്റെയും ശിശുക്ഷേമ വകുപ്പിൻ്റെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും മിന്നുചാർത്തൽ ചടങ്ങിന് സാക്ഷികളാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *