May 16, 2026

വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ .

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കണം- (എസ് സി എഫ് ഡെബ്ല്യൂ എ )
കല്‍പ്പറ്റ: വയോജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സം ഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വാസുദേവന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി മെബര്‍ പി.എ.മുഹമ്മദ്, സി.പ്രഭാകരന്‍, പി.കെ.ഹുസൈന്‍, എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പി.ടി.ഉലഹന്നാന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ ജില്ലാ ട്രഷറര്‍ കെ.കുമാരന്‍, വി.വ സുന്ധരന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.. വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കുക, ചുരം ബദല്‍ റോഡ് ആരംഭിക്കുക,40oo/ രൂപ വരെയുള്ള പി.എഫ് പെന്‍ഷന്‍കാര്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിച്ച കേരള സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചു.. .ഭാരവാഹികളായി വി.വാസുദേവന്‍ (പ്രസിഡന്റ് ), പി.ടി.ഉലഹന്നാന്‍(സെക്രട്ടറി), കെ.ജി.മോഹനന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *