ഗ്രാമശ്രീ ട്രൈബല്‍ സൊസൈറ്റി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.


Ad

 :
   ആദിവാസി വിഭാഗത്തിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തനമാരംഭിച്ച ഗ്രാമശ്രീ  ട്രൈബല്‍ സൊസൈറ്റി കണിയാമ്പറ്റ,പനങ്കണ്ടിയില്‍ വച്ച് സൊസൈറ്റി മെമ്പര്‍മാര്‍ക്ക് വേണ്ടി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട്    പി. എം .നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ടി.മണി, ഡോക്ടര്‍ അംബി ചിറയില്‍, കണിയാമ്പറ്റ ട്രൈബല്‍ ഓഫീസര്‍ പി.ജെ. ഷീജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു .  ഉദ്ഘാടന ചടങ്ങിനുശേഷം പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍    വി.മോഹനന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ക്ക് വേണ്ടിയുള്ള ശാക്തീകരണ ബോധവല്‍ക്കരണ ക്ലാസ് നടന്നു. സൊസൈറ്റി പ്രസിഡണ്ട് ബാലന്‍ .പി. വി. സ്വാഗതം ആശംസിച്ച യോഗത്തില്‍ മെമ്പറായ ഷാജന്‍ തിരുനെല്ലി നന്ദി പ്രകാശിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  50 പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഗ്രാമശ്രീ ട്രൈബല്‍ സൊസൈറ്റി പ്രവര്‍ത്തകരായ       കെ.കെ.മനോജ് ,മോഹനന്‍ കാവ്മുറ്റം ടി.കൃഷ്ണന്‍ ,സുജീഷ് കുമാര്‍ സി. എസ്,    എന്നിവര്‍  സെമിനാറിന് നേതൃത്വം നല്‍കി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *