September 19, 2026

മുണ്ടേരി സ്കൂളിന് ജനകീയ കവാടം നിർമ്മാണത്തിന് തുടക്കം കുറിച്ചു.

0
IMG-20210117-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന   മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ ഉയരുന്ന കവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ . സി.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷിബു .എ.കെ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവൃത്തികൾക്കായുള്ള പൊതു ധനശേഖരണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി, ഡോ.സെബാസ്‌റ്റ്യനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി നിർവ്വഹിച്ചു.
പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സരോജിനി വാർഡ് കൗൺസിലർമാരായ കമറുദ്ദീൻ, അഡ്വ മുസ്തഫ , ഹംസ പി.ടി.എ.പ്രസിഡണ്ട് എം.ബി.ബാബു, പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ സുജിത്ത് .എൻ , സ്റ്റാഫ് സെക്രട്ടറി സജി ആന്റോ , വൈ.പ്രസിണ്ടന്റ് സലിം കാരാടൻ, എക്സിക്യുട്ടീവ് അംഗം പ്രതീഷ്,സലിം .പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നിർമ്മാണ കമ്മറ്റി അംഗങ്ങളായ നൗഷാദ്, സതീശൻ , വാസു, ഷബ്നാസ് ,സുനീർ , സലിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *