September 21, 2026

വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG-20210128-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യമ്പള്ളി മുട്ടൻകര സംസ്കൃതി വായനശാല ആൻ്റ് റിക്രിയേഷൻ ക്ലബ്ബിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ഷിബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ താലൂക്ക് ലൈബ്രറി സെക്രട്ടറി അജയകുമാർ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ മെമ്പർ സാജൻ ജോസ്, വായനശാല പ്രസിഡൻ്റ് ബിനേഷ് ബേബി, ലൈബ്രറി കൗൺസിൽ അംഗം എം.വി. പ്രതീഷ്, സെക്രട്ടറി കെ.കെ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *