April 28, 2026

ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയ തീരുമാനത്തെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു

0
IMG-20210211-WA0264.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളെജ് ആശുപത്രിയാക്കി ഉയർത്തിയ കേരള സർക്കാർ തീരുമാനത്തെ മാനന്തവാടിമർച്ചൻ്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു മുഖ്യന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ, എം എൽ എ ഒ ആർ കേളു എന്നിവരെ യോഗം അഭിനന്ദിച്ചു, ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് വ്യാപാരികൾ ടൗണിൽ പ്രകടനം നടത്തി, പ്രസിഡൻ്റ് കെ ഉസ്മാൻ, സെക്രട്ടരി പി വി മഹേഷ്, എൻ പി ഷിബി, സി കെ സുജിത്, എൻ വി അനിൽകുമാർ, കെ എക്സ് ജോർജ്, ഷാനു, മുഹമ്മദ് ആസിഫ്, കെ ഫൗലാദ്, ദീപ്തീഷ്, റോബി എന്നിവർ നേതൃത്വം നൽകി, ഗാന്ധി പാർക്കിൽ പായസ ദാനവും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *