വയനാട്ടിലെ ആദിവാസി സംസ്കാരം പഠിക്കാൻ ഹോം സയൻസ് വിദ്യാർത്ഥികളെത്തി
മാനന്തവാടി: വയനാട്ടിലെ ആദിവാസി സംസ്കാരം പഠിക്കാൻ ഹോം സയൻസ് വിദ്യാർത്ഥികളെത്തി. കോട്ടയം സി.എം.സ്. കോളേജിലെ മൂന്നാം വർഷ ഹോം സയൻസ് വിദ്യാർഥികളാണ് അധ്യാപിക ഡോ. അനുജ തോമസിന്റെ നേതൃത്വത്തിൽ വയനാട്ടിലെത്തിയത്. അവരുടെ പഠനത്തിന്റെ ഭാഗമായി
മാനന്തവാടിയിലും മറ്റ് വിവിധ സ്ഥലങ്ങളിലും ഒരു വിപുലീകരണ പരിപാടി നടത്തി. വിദ്യാർത്ഥികൾ മുപ്പതിലധികം കുടുംബിനികളുമായി കൂടിക്കാഴ്ച നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിലും കോളനികളിലും പഠനം നടത്തി.. . തുടർന്ന് നിരവധി പരിശീലന ക്ലാസ്സുകൾ ,. ആഭരണ നിർമ്മാണം ,പേപ്പർ പൂക്കൾ നിർമ്മാണം ,തുണി ചായം പിടിപ്പിക്കൽ, പാചകം എന്നിവ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു വിദ്യാർത്ഥികൾ നാത്തി. ഷൈനി ദേവസ്യ, ജോമോൾ എന്നിവർ നേതൃത്വം നൽകി.






Leave a Reply