April 29, 2024

വയനാട് ചാമ്പ്യന്‍സ് ലീഗ് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍

0
കല്‍പ്പറ്റ: വയനാട് ഈഗിള്‍ ക്ലബ്ബിന്റെ ആതിഥേയത്തില്‍ നടക്കുന്ന വയനാട് ചാമ്പ്യന്‍സ് ലീഗ്  അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ മുതല്‍ കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 പ്രമുഖ ടീമുകളാണ് കാല്‍പന്ത് കളിയുടെ മാറ്റുരക്കാനെത്തുന്നത്. കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തുന്ന മേള നാളെ വൈകിട്ട് 6.30ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, ഡോ.ജെയ്കിഷന്‍, ക്ലബ്ബ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, ഡോ.ടി.പി.വി സുരേന്ദ്രന്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങില്‍ വയനാട്ടിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളെ ആദരിക്കും.  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലെനിന്‍ തൃശൂര്‍ പതാകയുയര്‍ത്തും. അയ്യായിരത്തോളം കാണികള്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയം തയ്യാറായിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ഫിഫ മഞ്ചേരി, കെ.എഫ്.സി കാളിക്കാവിനെ നേരിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജിംഖാന തൃശൂര്‍, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ശബാന്‍ കോട്ടക്കല്‍, ഫ്രന്‍സ് മമ്പാട്, ലക്കിസ്റ്റാര്‍ ആലുവ, മെഡിഗാഡ് അരീക്കോട്, അല്‍ഹിദ വാളാഞ്ചേരി, എഫ്.സി തൃക്കരിപ്പൂര്‍, ജവഹര്‍ മാവൂര്‍, അല്‍ശബാബ് തൃപ്പനച്ചി, എ.എഫ്.സി ഉച്ചാരക്കടവ്, എ.എഫ് പാലക്കാട്, എഫ്.സി പെരിന്തല്‍മണ്ണ, കെ.ആര്‍.എസ് കോഴിക്കോട് തുടങ്ങിയ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. വിവിധ ക്ലബ്ബുകള്‍ക്കായി വിദേശതാരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ ജെഴ്‌സിയണിയും. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് 40 രൂപയും, ക്വാര്‍ട്ടര്‍ മുതല്‍ 60 രൂപയും, സെമിഫൈനലില്‍ 80 രൂപയും, ഫൈനലില്‍ 100 രൂപയുമാണ് ടിക്കറ്റ്. വാര്‍ത്താ സമ്മേളനത്തില്‍ നാസര്‍ കുരുണിയന്‍, ഒ റൗഫ്, ആരിഫ് അലുമിനിയംവേള്‍ഡ് എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *