June 20, 2026

ജീവസ് ആരോഗ്യ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20180213-WA0176
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
മാനന്തവാടി രൂപതയും സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസും ചേർന്ന് നടപ്പിലാക്കുന്ന ജീവസ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ആരംഭിച്ചു. മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ ഫാ പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. 3000 രൂപ പ്രീമിയത്തിൽ   ഒരു കുടുബത്തിന് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നടപ്പിലാക്കുന്നത്. ഡബ്ല്യു.എസ്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫാ. ജിനോജ് പാലത്തടം,  ജോസ് പി .എ,  ജയപ്രകാശ്,  ബൈജു ,  തോമസ് പി. ഡി. എന്നിവർ സംസാരിച്ചു.വയനാട് ,കണ്ണൂർ, മലപ്പുറം ജില്ലകളിൽ പെട്ടവർക്ക് പദ്ധതിയിൽ അംഗമാകാം. വിശദവിവരങ്ങൾക്ക്…7510101040,9497753396,8606009078 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *