April 29, 2024

മാനന്തവാടി കാമ്പസിൽ ‘അക്കാദമിക് രചനയും പ്രസിദ്ധീകരണവും’ ദേശീയ ശില്പശാല 16 മുതൽ

0
മാനന്തവാടി: കണ്ണൂർ സർവകലാശാലാ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി) കണ്ണൂർ സർവകലാശാലാ മാനന്തവാടി കാമ്പസ് ജന്തുശാസ്ത്ര പഠനവിഭാഗത്തിന്റ സഹകരണത്തോടെ 16,17 തീയ്യതികളിൽ കാമ്പസിൽ ‘അക്കാദമിക് രചനയും പ്രസിദ്ധീകരണവും’ എന്ന വിഷയത്തിൽ ദേശീയ ശില്പശാല നടത്തും. 
16- നു രാവിലെ ഒമ്പതിനു രജിസ്ട്രേഷൻ തുടങ്ങും. പത്തിനു ഒ.ആർ. കേളു എം.എൽ.എ ശില്പശാല ഉദ്ഘാടനം ചെയ്യും. ‘മനുഷ്യന്റെ ചരിത്രവും ശാസ്ത്രതത്വ ചിന്തയും’ എന്ന വിഷയം കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനും വകുപ്പു മേധാവിയുമായ ഡോ. ടി.വി. സജീവും ‘ശാസ്ത്രീയ അന്വേഷണങ്ങളിലെ രീതികൾ’ എന്ന വിഷയം വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ പ്രൊഫ. ഡോ. ജോർജ് തോമസും അവതരിപ്പിക്കും. 
17- നു ‘പ്ളേഗിയാരിസം’ എന്ന വിഷയത്തിൽ കാലിക്കറ്റ് സര്വകലാശാല സെൻട്രൽ ലൈബ്രറി റിസർച്ച് ഡെസ്ക് ഓൺ പ്ലേജറിസം ചെക്ക് തലവൻ ഡോ. വി.എം. വിനോദും ‘ശാസ്ത്രീയ രചന’ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലെ പ്രൊഫ. ഡോ. എം. നാസറും പ്രബന്ധങ്ങൾ അവതരിപ്പിക്കും. 
സമാപന പരിപാടിയിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥൻ രവീന്ദ്രൻ മുഖ്യാതിഥിയാവും. മികച്ച വിദ്യാർഥിക്കുള്ള ഡോ. ബി. അബ്ദുള്ള എൻഡോവ്മെന്റ് അദ്ദേഹം സമ്മാനിക്കും. ശാസ്ത്ര വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.  ഒരുക്കങ്ങൾ പൂർത്തിയായതായി കാമ്പസ് ഡയറക്ടറും ജന്തുശാസ്ത്ര വിഭാഗം തലവനുമായ ഡോ. പി.കെ. പ്രസാദൻ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *