June 20, 2026

ഡി.ഡി.യു.ജി.കെ.വൈ. കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

0
IMG_20180221_130705
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി: കുടുംബശ്രീ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കന ശല്യ യോജന പദ്ധതിയിൽ  തൊഴിലധിഷ്ഠിത കോഴ്സ് പൂർത്തിയാക്കിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മാനന്തവാടി സെന്ററിൽ നിന്ന് കോഴ്സ് പൂർത്തിയ ക്കിയവരുടെ സംഗമവും ക്യാപിംഗ് സെറിമണിയും സർട്ടിഫിക്കറ്റ് വിതരണവുമാണ്  മാനന്തവാടി ഡബ്ല്യൂ.എസ്. എസ്. ഹാളിൽ നടന്നത്. പരിപാടി ഒ .ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ പി. സാജിത അധ്യക്ഷത വഹിച്ചു. മാഗസിൻ പ്രകാശനം മാനന്തവാടി രൂപ ത സോഷ്യൽ സർവ്വീസ് വിഭാഗം ഡയറക്ടർ ഫാ. പോൾ കൂട്ടാലയും സർട്ടിഫിക്കറ്റ് വിതരണം ഫ്രാൻസീസ്, രാജീവ് അഗസ്റ്റ്യൻ, എൻ.ജെ. ചാക്കോ എന്നിവരും നിർവ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി മുഖ്യാതിഥി ആയിരുന്നു. കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റർ കെ.ടി.മുരളി, ഡി.ഡി.യു.ജി.കെ.വൈ. സ്റ്റേറ്റ് ഹെഡ് റോബിൻ ജോസഫ്, പി.എ. ജോസ്, അഭി.സി.ശേഖർ, റോബിൻ, എം.പി.അഭിരാമി, കെ.എ .അജേഷ്, വിപിൻ ദേവ് , തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *