April 30, 2024

കോട്ടനാട് ഗവ. യുപി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും 62-ാം വാര്‍ഷികാഘോഷവും 23, 24 തിയതികളില്‍

0
കല്‍പ്പറ്റ: കോട്ടനാട് ഗവ. യുപി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും 62-ാം വാര്‍ഷികാഘോഷവും 23, 24 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകുന്നേരം വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. രവീന്ദ്രന്‍ പതാക ഉയര്‍ത്തും. വാര്‍ഷികാഘോഷത്തിന് സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇല്യാസ് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപിക ഷാന്റി ജോണ്‍, ബിആര്‍സി വൈത്തിരി ബിപിഒ സമ്മാനവിതരണം നടത്തും. 4.30ന് കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും നടക്കും. 
എംഎസ്ഡിപി (മള്‍ട്ടി സെക്ടററല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം) പദ്ധതി പ്രകാരം എം.ഐ. ഷാനവാസ് എംപി അനുവദിച്ച 1.5 കോടിയുടെ ആദ്യ ഗഡുവായ 50 ലക്ഷം ഉപയോഗിച്ച നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം 24ന് രാവിലെ 11ന് എം.ഐ. ഷാനവാസ് എംപി നിര്‍വഹിക്കും. ഇതോടൊപ്പം 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഷാന്റി ജോണിന് യാത്രയയപ്പും നല്‍കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷത വഹിക്കും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് മുഖ്യ പ്രഭാഷണം നടത്തും. പ്രധാനാധ്യാപിക ഷാന്റി ജോണ്‍, കല്‍പ്പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, ഒ.കെ. സജിത്ത്, പി.കെ. അനില്‍കുമാര്‍, അനില തോമസ്, പി. ബാലന്‍, പ്രതീജ പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിക്കും. 
വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം തുറമുഖ, പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് അധ്യക്ഷത വഹിക്കും. ചാരിറ്റി ഫണ്ട് ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് നിര്‍വഹിക്കും. 
1956ല്‍ ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച കോട്ടനാട് ഗവ. യുപി സ്‌കൂളില്‍ 400ഓളം കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 35ശതമാനത്തോളവും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഏഴ് കിലോമീറ്റര്‍ അകലെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നാണ്. കോട്ടനാട് ഗവ. യുപി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണും വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്ത സ്വാഗത സംഘം ചെയര്‍മാന്‍ പി. ഇല്യാസ്, കണ്‍വീനര്‍ കെ.എസ്. തോമസ്, ഡി. സുരേഷ് ബാബു, പി.എസ്. സരിത, പി. ഷറഫുദ്ദീന്‍, ബാബു തോമസ്, ബേബി പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *